'ഗുരുവന്ദനം' അറിവ് പകര്‍ന്ന് ഒരു സമൂഹത്തിന് തന്നെ വെളിച്ചമായ അദ്ധ്യാപകര്‍ക്ക് ആദരമായ് അദ്ധ്യാപകദിനത്തില്‍ 'ഗുരുവന്ദനം' നടത്തി. നൂറ് കണക്കിന് കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന നിലത്തെഴുത്താശാന്‍ ചന്ദ്രശേഖരന്‍ നായര്‍, പന്നിവിഴ എല്‍.പി.എസ്സിലെ മുന്‍ പ്രധാനാധ്യാപിക കുഞ്ഞമ്മ വര്‍ഗ്ഗീസ്, സെന്‍റ്.തോമസ് സ്കൂളിലെ പൂര്‍വ്വ പ്രധാനാധ്യാപകന്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരെയാണ് കുട്ടികള്‍ ആദരിച്ചത്. കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സ്കൂള്‍ ലീഡര്‍ നിഥിന്‍ ജോണ്‍ ജോര്‍ജ്ജ് അദ്ധ്യക്ഷനായി. കുട്ടികള്‍ ആലപിച്ച മനോഹരമായ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അദ്ധ്യാപകദിനത്തിന്‍റെ പ്രസക്തിയും ഗുരുവിന്‍റെ മാഹാത്മ്യവും വ്യക്തമാക്കി ഡോ. എസ്. രാധാകൃഷ്ണനെ അനുസ്മരിച്ചു കൊണ്ട് വിദ്യാര്‍ത്ഥിനിയായ ഡീനാസ്റ്റാന്‍ലി നടത്തിയ ആമുഖ പ്രസംഗം ശ്രദ്ധേയമായി. തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സൂര്യ എസ്. നായര്‍ ആദരിക്കപ്പെടുന്ന അദ്ധ്യാപകര്‍ക്കും വേദിയില്‍ സന്നിഹിതരായവര്‍ക്കും സ്വാഗതം ആശംസിച്ചു. വിദ്യാര്‍ത്ഥിനികളായ മിനി. എസ്., ശ്രീപാര്‍വ്വതി, സിജി ജോണ്‍ എന്നിവര്‍ ആദര...
Search This Blog
Rev.Dr.CTEM St.Thomas. V.H.S.S.
Pannivizha, Anandappally P.O.,Adoor. Ph: 04734 229600
Posts
Featured
Latest posts
1986 SSLC Batch Photo From School Gallery
- Get link
- X
- Other Apps