About Us

അടൂര്‍ പട്ടണത്തില്‍ പന്നിവിഴ ഗ്രാമത്തിന്‍റെ തിലകച്ചാര്‍ത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഡോ. സി.റ്റി. ഇ.എം. സെന്‍റ്.തോമസ് വി.എച്ച്.എസ്.എസ്. പന്നിവിഴയിലെ നിര്‍ദ്ധനരായ ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതിയില്‍ നാഴികക്കല്ലായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. തെക്ക് കിഴക്കായുള്ള ടി.കെ.എം.വി.യു.പി.സ്കൂള്‍, ഗവ. ഈസ്റ്റ് എല്‍.പി.എസ്. പന്നിവിഴ എന്നീ വിദ്യാലയങ്ങളും ഈ വിദ്യാലയത്തിനടുത്തായി പ്രവര്‍ത്തിച്ചു വരുന്നു. സ്കൂളിനോട് ചേര്‍ന്ന് ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. 4.5 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ ഹൈസ്കൂള്‍, വി.എച്ച്.എസ്.ഇ വിഭാഗങ്ങളാണുള്ളത്.  1983 ഒക്ടോബര്‍ മാസത്തില്‍ റവ.ഡോ.സി.റ്റി.ഈപ്പനച്ചന്‍ ദാനമായി തന്ന 4.5 ഏക്കര്‍ സ്ഥലത്ത് മലങ്കര സഭയുടെ സൂര്യതേജസ്സായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥാവകാശം കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്തയായ അഭിവന്ദ്യ സഖറിയാ മാര്‍ അന്തോനിയോസ് തിരുമനസ്സിനാണ്.  തുടര്‍ച്ചയായ 10 വര്‍ഷമായി 100% വിജയം കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 33 വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയം സമൂഹത്തില്‍ നിരവധി പ്രതിഭകളെ സമ്മാനിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം ഉറപ്പ് നല്‍കി നിലകൊള്ളുന്നു. വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതിക്ക് സഹായകമാകുന്ന വിധത്തില്‍ പഠന മികവു കാട്ടുന്നവര്‍ക്ക് ആദരവും വിദ്യഭ്യാസസഹായധനവും നല്‍കി വരുന്നു.
x

Comments

Popular Posts